ഗാന്ധിനഗര്‍: അരയ്‌ക്കൊപ്പമെത്തുന്ന പ്രളയജലത്തിലൂടെ രണ്ട് കുഞ്ഞുങ്ങളെയും തോളിലെടുത്ത് സുരക്ഷിതസ്ഥാനത്തേക്ക് നടക്കുന്ന പോലീസുകാരന്‍. പ്രളയബാധിത ഗുജറാത്തിലേതാണ് ഈ കാഴ്ച. 

പൃഥ്വിരാജ് സിങ് ജഡേജ എന്നാണ് ഈ പോലീസുകാരന്റെ പേര്. അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മോര്‍ബി എന്ന ഗ്രാമത്തില്‍നിന്നുള്ളതാണ് വീഡിയോ. 

ഇരുകുഞ്ഞുങ്ങളെയും തോളിലെടുത്ത് ഒന്നര കിലോമീറ്ററോളമാണ് ഇദ്ദേഹം വെള്ളത്തിലൂടെ നടന്നത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഗുജറാത്ത് പോലീസിലെ കോണ്‍സ്റ്റബിളാണ് പൃഥ്വിരാജ്. മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 

24 മണിക്കൂറായി തുടരുന്ന മഴയില്‍ ഗുജറാത്തില്‍ ഇതിനോടകം 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആറായിരത്തോളം പേരെ ഇതിനോടകം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. 

content highlights: gujarat policeman carries two children in shoulder and walks in flood water