വഴിയരികില്‍ വേദനയില്‍ പിടഞ്ഞ ഭിക്ഷാടകയുടെ പ്രസവമെടുത്ത് പോലീസുകാരി; രാജകുമാരിക്ക് അഭിനന്ദനപ്രവാഹം


ഭിക്ഷാടകയുടെ പ്രസവമെടുത്തശേഷം നവജാതശിശുവുമായി രാജകുമാരി

ചെന്നൈ: വെല്ലൂരിനുസമീപം റോഡരികില്‍ വേദനയില്‍ പിടഞ്ഞ ഭിക്ഷാടകയുടെ പ്രസവമെടുത്ത പോലീസുകാരിക്ക് അഭിനന്ദന പ്രവാഹം. വെല്ലൂര്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജകുമാരിയാണ് സമയോചിതമായി ഇടപെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പുലര്‍ച്ചെയുള്ള ഷിഫ്റ്റില്‍ ജോലിക്ക് എത്തിയതായിരുന്നു രാജകുമാരി. ഒപ്പിടുന്നതിനിടെ പുറത്തുള്ള തുണിക്കടയ്ക്കു സമീപത്തുനിന്ന് സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു. ഉടനെ രാജകുമാരി അവിടെച്ചെന്നു നോക്കിയപ്പോള്‍ ഒരു ഭിക്ഷാടക പ്രസവവേദനയില്‍ പുളയുകയാണ്. അവള്‍ക്കൊപ്പം ആറുവയസ്സുള്ള ആണ്‍കുട്ടിയുമുണ്ടായിരുന്നു. രാജകുമാരി ഉടന്‍ സ്റ്റേഷനിലേക്ക് ഓടിയെത്തി സബ് ഇന്‍സ്‌പെക്ടര്‍ പത്മനാഭനെയും വനിതാ കോണ്‍സ്റ്റബിള്‍ ശാന്തിയെയും സഹായത്തിനായി ഒപ്പംകൂട്ടി ഭിക്ഷാടകയുടെ പ്രസവമെടുത്തു.

തുടര്‍ന്ന് അമ്മയെയും നവജാതശിശുവിനെയും ആംബുലന്‍സില്‍ വെല്ലൂരിനു സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചുപോയെന്നും ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതിനാലാണ് ഭിക്ഷാടനം നടത്തുന്നതെന്നും യുവതി രാജകുമാരിയോടു പറഞ്ഞു.

ഇനിമുതല്‍ ഭിക്ഷാടനം നടത്തരുതെന്ന് ഉപദേശിച്ച് സ്ത്രീക്കും പെണ്‍കുഞ്ഞിനും ആവശ്യമായ വസ്ത്രങ്ങളും മറ്റു അത്യാവശ്യ സഹായങ്ങളും നല്‍കിയ ശേഷമാണ് രാജകുമാരി ആശുപത്രിയില്‍നിന്ന് മടങ്ങിയത്.

Content Highlights: police woman took delivery of the beggar in chennai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented