Photo: ANI
ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസ് പ്രതി അഫ്താബ് പൂനാവാലയുമായി പോയ പോലീസ് വാന്‍ നേര്‍ക്ക് ആക്രമണം. വാളേന്തിയ ഒരുകൂട്ടം പുരുഷന്മാരാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിന്ദു സേന എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.
വെസ്റ്റ് ഡല്‍ഹിയിലെ രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി (എഫ്.എസ്.എല്‍.) യുടെ മുന്നില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
രണ്ടാമത്തെ പോളിഗ്രാഫ് പരിശോധനയ്ക്ക് എത്തിച്ച ശേഷം ഫോറന്‍സിക് ലാബോറട്ടറിയില്നിന്ന് അഫ്താബിനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ് വാന്‍ നേര്‍ക്ക് ആക്രമണം ഉണ്ടായത്.
സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലീസിന് സാധിച്ചെന്നും അഫ്താബ് സുരക്ഷിതനാണെന്നുമാണ് വിവരം. അക്രമിസംഘത്തില്‍പ്പെട്ട ചിലര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. അക്രമിസംഘത്തെ പോലീസ് വാനിന്റെ പരിസരത്തുനിന്ന് അകറ്റാന്‍ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു.
Content Highlights: police van carrying aftab poonawala attacked
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..