ഫോട്ടോ:ANI
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷകര്‍ പ്രതിഷേധം കടുപ്പിക്കുന്നു. കര്‍ഷകരുടെ പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് തടയുന്നതിനായി സിംഗു അതിര്‍ത്തിയില്‍ ഡല്‍ഹി പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇതിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെയും വിന്യസിച്ചു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. 300 പാരാമിലിട്ടറി ഉദ്യോഗസ്ഥരെയും 2500 പോലീസിനെയുമാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യത്തില്‍ മാര്‍ച്ച് നടത്തുന്നത് പുനരാലോചിക്കണമെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. 200-ഓളം കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്ക് ചേരും. ഇവര്‍ എല്ലാവരോടും ഐ.ഡി കാര്‍ഡുകള്‍ കരുതാനും നിര്‍ദേശമുണ്ട്. തുടര്‍ന്ന് ബസില്‍ ഡല്‍ഹി വരെ പോലീസ് എക്സ്കോര്‍ട്ട് നല്‍കും.
ബുധനാഴ്ച ഡല്‍ഹി പോലീസ് ജന്തര്‍ മന്ദറില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രകടനം നടത്താന്‍ അനുമതി നല്‍കിയത്. ജന്തര്‍ മന്ദറിലേക്ക് ബസില്‍ യാത്ര ചെയ്യുന്ന കര്‍ഷകര്‍ക്ക് പോലീസ് എകസ്കോര്ട്ട് നല്‍കും. റിപബ്ലിക്ക് ദിനത്തിലുണ്ടായ സംഘര്‍ഷം മുന്‍നിര്‍ത്തി കടുത്ത സുരക്ഷയാണ് പോലീസൊരുക്കുന്നത്. പ്രദശത്ത് ബാരിക്കേഡുകള്‍ കൊണ്ട് കൂടുതല്‍ സുരക്ഷയൊരുക്കുകയും ഡല്‍ഹിയിലേക്ക് ദേശീയ പാതയൊഴികെയുള്ള സ്ഥലങ്ങള്‍ പോലീസ് നിരീക്ഷണത്തിലുമാണ്.
ഡല്ഹിദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ധാരാളം ആളുകള്‍ കൂടുന്നതിനും വിലക്കുണ്ടെന്ന് പോലീസ് പറഞ്ഞു. സിംഗു അതിര്‍ത്തിയില്‍ നിന്നുള്ള യാത്രയ്ക്ക് പോലീസ് എക്സ്കോര്‍ട്ട് ഉണ്ടെങ്കിലും ഡല്‍ഹിയില്‍ പ്രവേശിക്കാനോ പാര്‍ലമെന്റിന് സമീപം ഒത്തുകൂടാനോ പോലീസ കര്‍ഷകര്‍ക്ക് ഒൗേദ്യോഗിക അനുമതി നല്‍കിയിട്ടില്ല.
Content Highlights: police to strengthen security amid farmers parliament march
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..