ലഖ്‌നൗ റേഞ്ച് ഐ.ജി ലക്ഷമി സിങ് | Photo: ANI
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ വാഹനം ഇടിച്ച് കയറ്റി രണ്ട് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. ആശിഷിന് സമന്‍സ് അയക്കും. കൊലക്കുറ്റത്തിന് ലവ്കുഷ് റാണ, ആശിഷ് പാണ്ഡെ എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് യു.പി പോലീസ് സമന്‍സ് അയച്ചു.
ലഖിംപുര്‍ ഖേരി കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേസില്‍ ഉത്തര്‍പ്രദേശ് പോലീസ് വേഗത്തില്‍ നടപടികള്‍ ആരംഭിച്ചതെന്നും ശ്രദ്ധേയമാണ്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ ആശിഷ് മിശ്രയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഇവരില്‍ നിന്ന് കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഐ.ജി ലക്ഷമി സിങ് പ്രതികരിച്ചു.
എട്ട് പേര്‍ കൊല്ലപ്പെട്ട ലഖിപുരില്‍ നിങ്ങള്‍ എന്ത് നടപടിയാണ് ഇതുവരെ സ്വീകരിച്ചത്. ആര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇട്ടു. എത്രപേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ ചോദ്യങ്ങളാണ് സുപ്രീം കോടതി ചോദിച്ചത്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം തന്റെ മകന് ഈ കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കേന്ദ്ര മന്ത്രി അജയ് മിശ്ര ആവര്‍ത്തിക്കുന്നത്.
വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായപ്പോള്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം. മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അജയ് മിശ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍ക്കണ്ടത്.
Content Highlights: police sents summons to union minister Ajay mishra`s son, two arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..