ന്യൂഡല്‍ഹി: ഭൂമിയിടപാട് കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കെതിരെ ഹരിയാന പോലീസ് കേസെടുത്തു. മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെയും കേസുണ്ട്.

വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്കായി ഭൂമിയിടപാട് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഗുര്‍ഗാവിലെ ഖേര്‍കി ദൗല പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഒരടിസ്ഥാനവും ഇല്ലാത്തതാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെന്നായിരുന്നു  കഴിഞ്ഞ ദിവസം വദ്ര മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞാന്‍ ഇന്ത്യയില്‍ തന്നെയുണ്ട്. വിദേശത്തേക്കൊന്നും പോകുന്നില്ല. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.