എഎപി ട്വിറ്ററിൽ പങ്കുവെച്ച ചിത്രം| Photo: twitter.com/AamAadmiParty
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ പരിപാടി കേന്ദ്രസര്‍ക്കാര്‍ ഹൈജാക്ക് ചെയ്തതായി പരാതി. പരിപാടി നടക്കുന്ന വേദിയില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോകള്‍ സ്ഥാപിക്കുകയും അവ നീക്കം ചെയ്താല്‍ അവരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറി.
അസോല വന്യജീവിസങ്കേതത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സംഘടിപ്പിച്ച വനമഹോത്സവ പരിപാടി ഡല്‍ഹി പോലീസിനെ അയച്ച് കേന്ദ്ര സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തുവെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആരോപിച്ചു. 'ഇന്നലെ രാത്രി ഡല്‍ഹി പോലീസ് പരിപാടി നടക്കുന്ന സ്ഥലത്തെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളുള്ള ബാനറുകള്‍ സ്ഥാപിച്ചു. എഎപി സര്‍ക്കാരിന്റെ ബാനറുകള്‍ വലിച്ചുകീറി', അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ചിത്രങ്ങളുള്ള ബാനറുകളിലോ, ഫ്‌ളക്‌സിലോ തൊട്ടുപോകരുതെന്ന് പോലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്‌സേനയും ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ അരവിന്ദ് കെജ്‌രിവാള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ഗോപാല്‍ റായ് പറഞ്ഞു.
എന്നാല്‍, ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കെജ്‌രിവാള്‍ പരിപാടിയില്‍ നിന്ന് ഒഴിവായതെന്നുമാണ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് പറയുന്നത്.
Content Highlights: 'Police put up posters of PM': AAP accuses Centre of hijacking Delhi govt's event
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..