'വെളിച്ചക്കുറവ്': ഡ്യൂട്ടിക്കിടെ ബള്‍ബ് മോഷ്ടിച്ച എസ്.ഐക്ക്‌ സസ്‌പെന്‍ഷന്‍ | VIDEO


മോഷണം ശ്രദ്ധയില്‍പ്പെട്ട കടക്കാരന്‍ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് പോലീസുകാരനാണെന്ന് കണ്ടെത്തിയത്

പോലീസുകാരൻ ബൾബ് മോഷ്ടിക്കുന്ന സി.സി.ടി.വി. ദൃശ്യം | Screen Grab

ലഖ്‌നൗ: കടയുടെ പുറത്തെ ബള്‍ബ് മോഷ്ടിച്ചതിന് ഉത്തര്‍പ്രദേശില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രയാഗ്‌രാജ് ജില്ലയില്‍ ഫുല്‍പുര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് വര്‍മ്മയെയാണ് മോഷണദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തത്.

ഒക്ടോബര്‍ ആറിനാണ് സംഭവം. ദസറ ആഘോഷം നടക്കുന്ന ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന രാജേഷ് വര്‍മ്മ അടച്ചിട്ടിരിക്കുന്ന കടയിലെത്തി ബള്‍ബ് മോഷ്ടിക്കുന്ന ദൃശ്യമായിരുന്നു പുറത്ത് വന്നത്. പിറ്റേന്ന് കടയിലെത്തി ബള്‍ബ് മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ട കടക്കാരന്‍ സി.സി.ടി.വി. ദൃശം പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് പോലീസുകാരനാണെന്ന് കണ്ടെത്തിയത്.



ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജനങ്ങളെ സേവിക്കേണ്ട പോലീസ് തന്നെ മോഷണം നടത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായിരുന്നു. അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച രാജേഷ് വര്‍മ്മയെ എട്ടുമാസം മുമ്പാണ് ഫുല്‍പുര്‍ സ്റ്റേഷനില്‍ നിയമിച്ചത്. ഡ്യൂട്ടിയിലായിരുന്ന താന്‍ നിന്നിടത്ത് വെളിച്ചമില്ലാതിരുന്നതിനാലാണ് ബള്‍ബ് എടുത്തതെന്നാണ് സസ്‌പെന്‍ഷനിലായ പോലീസുകാരന്റെ വിശദീകരണം. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

ഉത്തര്‍പ്രദേശ് പോലീസിനെ നാണക്കേടിലാക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പാതയോരത്ത് കിടന്നുറങ്ങുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ പോലീസുകാരന്‍ മോഷ്ടിച്ച സംഭവം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Content Highlights: Uttar Pradesh sub inspector suspended for stealing bulb from shop


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented