ലോക്ക്ഡൗണില്‍ മനുഷ്യരെല്ലാം വീടുകളിലുള്ളിലായതോടെ ഭക്ഷണം കിട്ടാതെ ദുരിതത്തിലായ നിരവധി മൃഗങ്ങളുണ്ട്. ഉത്തര്‍പ്രദേശിലെ ഒരു പോലീസ് സ്റ്റേഷനില്‍ കൈകളില്ലാത്ത കുരങ്ങന് പഴം തൊലികളഞ്ഞ് കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ് അദ്ദേഹത്തിന്റെ ഈ സദ്പ്രവൃത്തി. 

ക്ഷമയോടെ കുരങ്ങന് പഴം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥന്റെ അടുത്തായി ഉള്ള ചെറിയ മതിലിലാണ് കുരങ്ങന്‍ ഇരിക്കുന്നത്. മാസ്‌ക് ധരിച്ച് ഫോണ്‍ ചെയ്യുന്നതിനിടെയാണ് ഇദ്ദേഹം കുരങ്ങന് പഴം നല്‍കുന്നത്. 

അംഗപരിമിതനായ കുരങ്ങന് പോലീസ് ഓഫീസര്‍ ഭക്ഷണം കൊടുക്കുകയാണ്- എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

28000ലധികം പേര്‍ വീഡിയോ ഇതിനോടകം തന്നെ കാണുകയും ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയും ചെയ്തു.

Content Highligts: police officer feeding monkey with nohands