ലക്കനൗ: പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച പോലീസ് ജീപ്പ് തട്ടി 60കാരിയായ സ്ത്രീ മരിച്ചു. സ്ത്രീയുടെ രണ്ട് പേരക്കുട്ടികളടക്കം മൂന്ന് പേര്‍ക്ക് അകടത്തില്‍ പരിക്കേറ്റു.
ഉത്തര്‍പ്രദേശിലെ ഹരിയ ടൗണ്‍ഷിപ്പിലാണ് സംഭവം. 60കാരിയായ ഉഷാദേവിയാണ് അപകടത്തില്‍ മരിച്ചത്.
റോഡിലുണ്ടായിരുന്ന പശുവിനെ തട്ടാതിരിക്കാന്തിരിക്കാന് ജീപ്പ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു. ഉഷാദേവി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. ഉഷാദേവിയുടെ രണ്ടും നാലും വയസ്സുള്ള പേരക്കുട്ടികള്‍ക്കും മറ്റൊരു വഴിയാത്രികനും അപകടത്തില്‍ പരിക്കേറ്റു.
മൂന്ന് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.