ഡൽഹി ജെ.എൻ.യു.വിലെ സംഘർഷത്തിനിടെ പരിക്കേറ്റ വിദ്യാർഥികൾ | Photo: PTI
ന്യൂഡൽഹി: മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ ഉണ്ടായ സംഘർഷത്തിൽ എ.ബി.വി.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐയുടേയും മറ്റു ഇടത് സംഘടനകളുടേയും വിദ്യാർഥി യൂണിയന്റേയും പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘർഷത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ 20 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഞായറാഴ്ച കോഴിയിറച്ചി കൊണ്ടു വന്ന ആളെ തടഞ്ഞു നിർത്തുകയും മെസ്സിൽ കയറി പ്രശ്നം ഉണ്ടാക്കുകയും ചെയ്തത് എബിവിപിയാണെന്നാണ് വിദ്യാർഥി സംഘടനകളുടെ പരാതി. ഇതിനെത്തുടർന്ന് ചോദ്യം ചെയ്ത വിദ്യാഥികളെ കല്ലെറിഞ്ഞും ചെടിച്ചട്ടികളെറിഞ്ഞും അക്രമിച്ചത് എബിവിപിയാണെന്ന് പരാതിയിൽ പറയുന്നു. ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല എന്നാരോപിച്ചു കൊണ്ട് രാത്രി വിദ്യാർഥികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ അപ്പോഴും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഇന്ന് ഉച്ചക്ക് 2 മണിക്ക് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് വിദ്യാർഥി സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അതേസമയം എബിവിപി പരാതി നൽകുമെന്നും അതിലും നടപടിയുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള രാമനവമിയായിരുന്നു ഞായറാഴ്ച ഡൽഹിയിൽ. ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസാഹാരം വിളമ്പരുതെന്ന് എ.ബി.വി.പി. പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യംചെയ്തതോടെ സംഘർഷം ഉണ്ടായത്.
Content Highlights: Police Files FIR After JNU Scuffle Over 'Non-Veg' Food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..