പൗരത്വ നിയമ ഭേദഗതി; എംകെ.സ്റ്റാലിനടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തു


മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, കെ. കനിമൊഴി, വൈകോ, ദയാനിധി മാരന്‍ തുടങ്ങി നിരവധി എംഎല്‍എമാരെയും എംപിമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചെന്നൈ : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്ത എം.കെ.സ്റ്റാലിന്‍ അടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തു. പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് സ്റ്റാലിനടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, കെ. കനിമൊഴി, വൈകോ, ദയാനിധി മാരന്‍ തുടങ്ങി നിരവധി എംഎല്‍എമാര്‍ക്കെതിരെയും എംപിമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്രമസമാധാനനില താറുമാറാകാൻ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് ചെന്നൈ സിറ്റി പോലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നത്. എന്നാല്‍ റാലി തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിന്മേൽ ഞായറാഴ്ച രാത്രിയിൽ വാദം കേട്ട മദ്രാസ് ഹൈക്കോടതി നിബന്ധനകളോടെ അനുമതി നൽകുകയായിരുന്നു.

സായുധസേനയും അയ്യായിരത്തോളം പോലീസുകാരുമടക്കം വന്‍ സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.

Content Highlights: police file case against 8000 people including MK stalin for Chennai Maharally

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented