കൊലക്കേസ് പ്രതിക്ക് കാമുകിക്കൊപ്പം ഹോട്ടലില്‍ കഴിയാന്‍ അവസരമൊരുക്കി; പോലീസുകാര്‍ക്കെതിരെ കേസ്


പ്രതീകാത്മക ചിത്രം

ബെംഗളൂരു: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കൊലപാതകക്കേസിലെ പ്രതിക്ക് കാമുകിയോടൊപ്പം സ്വകാര്യഹോട്ടലില്‍ കഴിയാന്‍ സൗകര്യമൊരുക്കി പുലിവാല് പിടിച്ച് ബെല്ലാരി പോലീസ്. കര്‍ണാടകയിലെ ധര്‍വാദിലാണ് സംഭവം നടന്നത്. കര്‍ണാടക പോലീസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ബച്ച ഖാന്‍ എന്ന പ്രതിയെ ധര്‍വാദ് കോടതിയില്‍ ഹാജരാക്കാനാണ് ബെല്ലാരി പോലീസ് ശനിയാഴ്ച ഇയാളുമായി എത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് സ്വകാര്യഹോട്ടലില്‍ കാമുകിയെ കാണാനുള്ള അവസരം പോലീസ് ഒരുക്കി നല്‍കി. കൂടാതെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ സ്ഥലത്ത് പാറാവ് നിന്നതായും പോലീസ് പറഞ്ഞു.



ബച്ച ഖാന്റെ കാമുകി ഇവരെത്തുന്നതിന് മുമ്പ് തന്നെ ബെംഗളൂരുവില്‍ നിന്ന് സ്ഥലത്തെത്തി ഹോട്ടല്‍ മുറിയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. പോലീസുകാര്‍ നിയമലംഘനം നടത്തി പ്രതിയ്ക്ക് വേണ്ട ഒത്താശ ചെയ്തു നല്‍കുന്നതായി വിവരമറിഞ്ഞ ഹുബ്ബാലി ഗോകുല റോഡ് പോലീസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി പരിശോധന നടത്തുകയും ബച്ച ഖാനെ കസ്റ്റഡിലെടുക്കുകയും ഇയാള്‍ക്കൊപ്പമെത്തിയ പോലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഫ്രൂട്ട് ഖാന്‍ എന്നറിയപ്പെടുന്ന ഇര്‍ഫാന്‍ എന്നയാളുടെ കൊലപാതകക്കേസിലെ പ്രതിയാണ് ബച്ച ഖാന്‍. കേസില്‍ അന്വേഷണം നടന്നുവരികയാണ്.

Content Highlights: Police facilitates, stay of murder accused, in hotel with lover, case filed against Ballari cops


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented