റെയില്‍വേ സ്റ്റേഷനില്‍ വയോധികന് പോലീസുകാരന്റെ ക്രൂരമര്‍ദനം; ട്രാക്കിലേക്ക് തലകീഴായി പിടിച്ചു


Image Courtesy: https://twitter.com/SaidaiahBabuINC

ഭോപ്പാല്‍: മധ്യപ്രദേശില്‍ റെയില്‍വേ സ്റ്റേഷനില്‍ വയോധികന് പോലീസ് കോണ്‍സ്റ്റബിളിന്റെ ക്രൂരമര്‍ദനം. കോണ്‍സ്റ്റബിള്‍ വയോധികനെ ചവിട്ടുന്നതും ഇടിക്കുന്നതും ഒടുവില്‍ ട്രാക്കിലേക്ക് തലകീഴായി പിടിക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്.

ജബല്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് കോണ്‍സ്റ്റബിള്‍ അനന്ത് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തു. രേവ ജില്ലയിലെ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അനന്ത് മിശ്ര.

മദ്യലഹരിയില്‍ ആയിരുന്ന വയോധികന്‍, സഹയാത്രക്കാരോടും പോലീസ് ഉദ്യോഗസ്ഥനോടും മോശമായി പെരുമാറുകയായിരുന്നു എന്നാണ് വിവരം. മുപ്പതുസെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അനന്ത് മിശ്ര, വയോധികന്റെ മുഖത്തിടിക്കുന്നതും കാണാം.

പിന്നീട് വയോധികന്റെ കാല്‍പാദത്തില്‍ പിടിച്ചുവലിച്ച് റെയില്‍വേ ട്രാക്കിന്റെ അടുത്തേക്ക് കൊണ്ടുപോയി തലകീഴായി പിടിക്കുന്നുമുണ്ട്. ഇതിനിടെ അനന്ത് മിശ്ര, വയോധികന്റെ കാലില്‍ തുടരെത്തുടരെ ചവിട്ടുന്നുമുണ്ട്. സംഭവസമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നവരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Content Highlights: police constable kicks elderlyman in railway station at madhya pradesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented