പിടിയിലായ ശരവണൻ, സിസിടിവി ദൃശ്യം
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ വിമാനത്താവളത്തിനു സമീപത്തെ മലയാളിയുടെ കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററില്‍ കയറിയ മോഷ്ടാവിനെ സൂത്രത്തില്‍ എത്തിച്ചത് പോലീസ് സ്റ്റേഷനില്‍. പോലീസിനെ കണ്ട് ഇറങ്ങിയോടിയ മോഷ്ടാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതും മലയാളികള്‍. സിട്ര ബസ് സ്റ്റോപ്പിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ മോഷ്ടിക്കാന്‍ കയറിയ ഗണപതി മാനഗര്‍ ഭാരതി നഗര്‍ സ്വദേശി ശരവണന്‍ (59) നെ പോലീസ് അറസ്റ്റ് ചെയ്തു.
എട്ടോളം മോഷണക്കേസുകളില്‍ പ്രതിയായ ശരവണന്‍ ജാമ്യത്തിലിറങ്ങിയാണ് മലപ്പുറം സ്വദേശിയും നീലാമ്പൂരിലെ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ സിദ്ദിഖിന്റെ കടയില്‍ പുലര്‍ച്ചെ മോഷ്ടിക്കാന്‍ കയറിയത്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മൊബൈലില്‍ കൂടി ഇടയ്ക്കിടെ കാണുന്ന സിദ്ദിഖ് ചൊവ്വാഴ്ച പുലര്‍ച്ചെ നോക്കുമ്പോള്‍ കടയ്ക്കകത്ത് ആളെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സുഹൃത്തും അയല്‍ക്കാരനുമായ മാനന്തവാടി തവിഞ്ഞാൽ സ്വദേശി വില്‍സണ്‍ തോമസുമായി സ്ഥലത്തെത്തി.
മോഷണമുതല്‍ ഒന്നും ലഭിക്കാത്ത ശരവണന്‍, ആയുധങ്ങളുമായി ബസ്സില്‍ കയറുന്നത് ഇവര്‍ കണ്ടു. ഉടന്‍തന്നെ അതേ ബസ്സില്‍ കയറി ഡ്രൈവറോട് മോഷ്ടാവ് ബസ്സില്‍ ഉണ്ടെന്നും പീളമേട് പോലീസ് സ്റ്റേഷനില്‍ വണ്ടി എത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചതോടെ ബസ്സ് നേരെ സ്റ്റേഷനുമുന്നില്‍ നിര്‍ത്തി. ഇതോടെ ഇറങ്ങിയോടാന്‍ ശ്രമിച്ച മോഷ്ടാവിനെ സിദ്ദിഖും വില്‍സണും അല്പം ബലം പ്രയോഗിച്ച് കീഴടക്കി പോലീസിനെ ഏല്‍പ്പിച്ചു. ഇയാളില്‍നിന്ന് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കണ്ടെടുത്തു. തെളിവുകളോടെ കുറ്റവാളിയെ സ്റ്റേഷനിലെത്തിച്ച് ഹാജരാക്കിയ ഇരുവരെയും പോലീസ് അഭിനന്ദിച്ചു.
content highlights: police arrested thief who went to steal from a malayalee's shop


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..