ന്യൂഡല്‍ഹി: വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവര്ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇംഗ്ലീഷിന് പുറമെ മലയാളത്തിലും ട്വീറ്റ് ചെയ്തിട്ടുണ്ട്. 21 ദിവസത്തെ ഒന്നാം ഘട്ട ലോക്ക്ഡൗണ്‍ കാലം ഇന്ന് അര്‍ധരാത്രി അവസാനിക്കുകയാണ്.
രണ്ടാം ഘട്ട നിയന്ത്രണങ്ങള്‍ എങ്ങനെയായിരിക്കുമെന്നും ലോക്ക്ഡൗണ്‍ നീട്ടുമോ എന്നതിനെക്കുറിച്ച് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തും.
Content Highlights: Modi to address nation at 10 AM
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..