'വ്യോമയാനമേഖലയിലെ അസാമാന്യമായ കുതിച്ചുചാട്ടം'; സി 295 നിര്‍മാണശാലയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു


ഇതാദ്യമായാണ് സി-295 എയര്‍ ക്രാഫ്റ്റ് യൂറോപ്പിന് പുറത്തുനിര്‍മിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതില്‍ സുപ്രധാന ചുവടുവെപ്പായിരിക്കും സി-295 വിമാനങ്ങളുടെ വരവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

നരേന്ദ്ര മോദി | Photo: ANI

ന്യൂഡല്‍ഹി: വഡോദരയിലെ സി 295 എയര്‍ക്രാഫ്റ്റ് നിര്‍മാണശാലയുടെ ശിലാസ്ഥാപനം വ്യോമയാനമേഖലയിലെ സ്വയംപര്യാപ്തയിലേക്കുള്ള ഇന്ത്യയുടെ അസാമാന്യമായ കുതിച്ചുചാട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ വഡോദരയില്‍, ടാറ്റ-എയര്‍ബസ് സംയുക്ത വിമാനനിര്‍മാണ ശാലയുടെ ശിലാസ്ഥാപനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുംവര്‍ഷങ്ങളില്‍, ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്ന രണ്ടു പ്രധാന സ്തംഭങ്ങളായി പ്രതിരോധ മേഖലയും ബഹിരാകാശ മേഖലയും മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന വ്യോമയാന മേഖലയാണ് ഇന്ത്യയുടേത്. വ്യോമഗതാഗത മേഖലയില്‍ ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങള്‍ക്കൊപ്പമെത്തുകയാണ് ഇന്ത്യ. ഇന്ത്യയില്‍ നിര്‍മിക്കാം, ലോകത്തിനായി നിര്‍മിക്കാം ('മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ഗ്ലോബ്') എന്ന മന്ത്രമാണ് ഇന്ത്യ പിന്തുടരുന്നതെന്നും മോദി പറഞ്ഞു.



പ്രതിരോധ വ്യോമയാന മേഖലയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ നിക്ഷേപം നടത്തുന്നത്. നിരവധി സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത് നിര്‍മാണ മേഖലയില്‍ വന്‍തോതില്‍ ഗുണകരമാകുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായാണ് സി-295 എയര്‍ക്രാഫ്റ്റ് യൂറോപ്പിന് പുറത്തുനിര്‍മിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതില്‍ സുപ്രധാന ചുവടുവെപ്പായിരിക്കും സി-295 വിമാനങ്ങളുടെ വരവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

ഒരു കാലത്ത് സാങ്കേതികവിദ്യ നിഷേധിക്കപ്പെട്ട ഇന്ത്യ, ഇന്ന് ബഹിരാകാശ മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണെന്ന് നേരത്തെ മന്‍ കി ബാതിന്റെ 94-ാം പതിപ്പില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞിരുന്നു.

ഐ.എസ്.ആര്‍.ഒ.യുടെ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) ഏറ്റവും പുതിയ വിക്ഷേപണത്തിലൂടെ ആഗോള വാണിജ്യ വിപണിയില്‍ ഇന്ത്യ ശക്തമായ സാന്നിധ്യമായി ഉയര്‍ന്നു. ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങള്‍ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണ്. നമ്മുടെ രാജ്യം സൗരോര്‍ജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ഇന്ന് അതിന്റെ പരമ്പരാഗത അനുഭവങ്ങളെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിക്കുന്നു, അതുകൊണ്ടാണ് ഇന്ന് സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി നാം മാറിയതെന്നും അദ്ദേഹം മന്‍ കി ബാത്തില്‍ സംസാരിക്കുന്നതിനിടെ സൂചിപ്പിച്ചു.

Content Highlights: PM While Laying Foundation Stone Of Aircraft Unit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented