Photo: ANI
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങളെക്കുറിച്ച് വിദ്യാർഥിയുടെ ചോദ്യത്തിന് തമാശരൂപേണ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചേദ്യം 'ഔട്ട് ഓഫ് സിലബസ്' എന്നായിരുന്നു ചോദ്യത്തിന് പ്രധാനമന്ത്രി നൽകിയ മറുപടി. പരീക്ഷാ പേ ചർച്ചയിൽ വെച്ചായിരുന്നു വിദ്യാർഥിയുടെ ചോദ്യം. എന്നാൽ ചോദ്യം ഔട്ട് ഓഫ് സിലബസ് ആണെന്ന് പറഞ്ഞ മോദി, ജനാധിപത്യത്തെ ശുദ്ധീകരിക്കുന്ന ഒന്നാണ് വിമർശനമെന്നും മറുപടി നൽകി.
ബോർഡ് എക്സാമിന് മുന്നോടിയായി വിദ്യാർഥികൾ പരീക്ഷയെ എങ്ങനെ നേരിടാം, സമ്മർദ്ദങ്ങൾ എങ്ങനെ കുറക്കാം തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പരീക്ഷാ പേ ചർച്ച നടക്കുന്നത്. ഈ വർഷം 38 ലക്ഷത്തിലേറെ വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
Content Highlights: PM When Student Asked About Opposition Criticism
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..