
നരേന്ദ്ര മോദി| Photo: ANI
ന്യൂഡൽഹി: ക്രിസ്മസ് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ കൂടിയാണ് പ്രധാനമന്ത്രി ക്രിസ്മസ് ആശംസകളറിയിച്ചത്. സേവനത്തിനും കരുണയ്ക്കും എളിമയ്ക്കും ഊന്നല്‍ നല്‍കിയ യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും എല്ലാവരും ഓര്‍ക്കണമെന്നായിരുന്നു മോദിയുടെ ട്വീറ്റ്.
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ. സേവനത്തിനും കാരണ്യത്തിനും വിനയത്തിനും ഊന്നൽ നൽകുന്ന യേശു ക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും എല്ലാവരും ഓർക്കണം. എല്ലാവർക്കും ആയുരാരോഗ്യം നേരുന്നുവെന്നും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കടുത്ത നിയന്ത്രണത്തിലാണ് ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നത്.
Content Highlights: PM Tweets Christmas Greetings
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..