ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടിന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാണും. കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ചും വാകിനേഷനെക്കുറിച്ചും അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും. കോവിഡുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. 

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഭയപ്പെടുത്തുന്ന വര്‍ദ്ധന രേഖപ്പെടുത്തുന്നതിനിടെയാണ് ഇന്നത്തെ യോഗം. ഏപ്രില്‍ 7 മുതല്‍ പ്രതിദിനം ഒരു ലക്ഷത്തില്‍ കൂടുതല്‍ പ്രതിദിന കേസുകളും ഏപ്രില്‍ 11 മുതല്‍ പ്രതിദിനം 1.5 ലക്ഷത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

വെള്ളിയാഴ്ച പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഗുരുതര രോഗികളെ ചികിത്സിക്കുന്നതിനും ഓക്‌സിജന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കഴിഞ്ഞ ആഴ്ച അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.

Content Highlights: PM To Meet Top Officials At 8 Tonight On Covid And Vaccination Situation