-
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപന സൗഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാവുന്ന യോഗം വെള്ളിയാഴ്ച രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാവും നടക്കുക.
ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന രണ്ടാമത്തെ സര്‍വകക്ഷി യോഗമാണിത്.
ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന് ശമനമില്ലാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനവും ബജറ്റ് സമ്മേളനവും ഒരുമിച്ച് നടത്താമെന്ന ചര്‍ച്ചകളും ഉയരുന്നതിനിടെയാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
Content Highlights: PM To Chair All-Party Meet On Friday To Discuss COVID-19 Situation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..