
അമിത് ഷാ | Photo: PTI
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സ്വനിധി പദ്ധതി (സ്ട്രീറ്റ് വെന്‍ഡേഴ്സ് ആത്മ നിര്‍ഭര്‍ നിധി) രാജ്യത്തെ ചെറുകിട കച്ചവടക്കാരെ സ്വയംപര്യാപ്തതയിലേയ്ക്ക് എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരമൊരു പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ തെരുവ് കച്ചവടക്കാരുമായി പ്രധാനമന്ത്രി നടത്തിയ സ്വനിധി സംവാദ് പരിപാടിക്കു പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.
കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തില്‍ പാവപ്പെട്ടവരുടെ ഉപജീവനമാര്‍ഗത്തിന് പുനരുജ്ജീവനം നല്കാന് സ്വനിധി പദ്ധതിക്ക് സാധിച്ചു. പ്രധാനമന്ത്രി ആവിഷ്കരിച്ച സ്വനിധി പദ്ധതി ചെറുകിട കച്ചവടക്കാരെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കുന്നതിലും പുതിയ ഇന്ത്യയെ യാഥാര്‍ഥ്യമാക്കുന്നതിലും സുപ്രധാന പങ്കാണ് വഹിക്കുന്നത്.
ഇന്ത്യയുടെ വികസനമെന്നാല്‍ രാജ്യത്തെ ഓരോ പൗരന്റെയും വികാസമാണ്. സമൂഹത്തിലെ ഓരോ വിഭാഗത്തെയും ശാക്തീകരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനാണ് പ്രധാനമന്ത്രി മോദി. തെരുവുകച്ചവടക്കാര്ക്കുവേണ്ടിയുള്ള പിഎം സ്വനിധി പദ്ധതി പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തിന്റെയും പാവപ്പെട്ടവരോടുള്ള കരുതലിന്റെയും ഫലമാണ്, അമിത് ഷാ പറഞ്ഞു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ പിഎം സ്വനിധി പദ്ധതി പ്രഖ്യാപിച്ചത്. മഹാമാരി മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട 50 ലക്ഷത്തോളം തെരുവുകച്ചവടക്കാരെ സഹായിക്കാന്‍ ഉദ്ദേശിച്ചകൊണ്ടുള്ളതായിരുന്നു പദ്ധതി. ഒരു കച്ചവടക്കാരന് പതിനായിരം രൂപ വീതം ലോണ്‍ നല്‍കുന്നതാണ് പദ്ധതി. പ്രതിമാസ തവണകളായി ഒരു വര്‍ഷം കൊണ്ട് ഇത് തിരിച്ചടയ്ക്കണം.
Content Highlights: PM SVANidhi making small businesses Atmanirbhar: Shah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..