മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ,പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നും അതും ഒഴിവാക്കി 24 മണിക്കൂറും രാജ്യത്തിനായി ഉണര്‍ന്നിരിക്കാനാണ് അദ്ദേഹം പരീക്ഷിച്ച് നോക്കുന്നതെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. കോലാപുര്‍ നോര്‍ത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍.
'പ്രധാനമന്ത്രി മന്ത്രി മോദി രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. ദിവസത്തില്‍ ബാക്കി 22 മണിക്കൂറും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. തീരെ ഉറങ്ങാതിരിക്കാന്‍ അദ്ദേഹം പരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ്' പാട്ടീല്‍ പറഞ്ഞു. പ്രധാനമന്ത്രി ഓരോ മിനിറ്റിലും രാജ്യത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു മിനിറ്റ് പോലും അദ്ദേഹം പാഴാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളരെ കാര്യക്ഷമമായിട്ടാണ് മോദി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏത് പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ചും അദ്ദേഹം ബോധവാനാണെന്നും പാട്ടീല്‍ വ്യക്തമാക്കി.
Content Highlights: PM Sleeps For 2 Hours Only, Trying To Stay Awake For Country-Maharashtra BJP chief
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..