സുപ്രീം കോടതി | Photo; PTI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ മേല്‍പ്പാലത്തില്‍ 20 മിനിറ്റ് കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് ഇക്കാര്യം അറിയിച്ചത്. 'പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറല്‍ സമിതി രൂപീകരിക്കും.
ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സമിതിലുണ്ടാകും. അഞ്ചംഗ അന്വേഷണ സമിതിയാകും രൂപീകരിക്കുക.
'ചോദ്യങ്ങള്‍ ഏതെങ്കിലും ഒരു വശത്തുള്ള അന്വേഷണത്തില്‍ അവശേഷിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരു സ്വതന്ത്ര അന്വേഷണം ആവശ്യമാണ്' സുപ്രീം കോടതി പറഞ്ഞു.
സുരക്ഷാവീഴ്ചയുടെ കാരണമെന്താണെന്നും ആരാണ് ഉത്തരവാദിയെന്നും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ മുന്‍കരുതലുകള്‍ വേണമെന്നും സമിതി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Content Highlights : Prime Minister's security breach; Retired Justice Indu Malhotra will head the inquiry committee


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..