ന്യൂഡൽഹി: മനുഷ്യാവകാശ വിഷയങ്ങളിൽ ചിലതിൽ മാത്രം പ്രതികരിക്കുന്നത് രാജ്യത്തിന് നല്ലതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28-മത് സ്ഥാപകദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മനുഷ്യാവകാശങ്ങളെ രാഷ്ട്രീയപരമായി ലാഭ-നഷ്ട കണ്ണുകളിലൂടെ ചിലർ കാണുന്നുണ്ട്. ഇത് ജനാധിപത്യ സമൂഹത്തിന് ദോഷകരമാണെന്ന് മോദി പറഞ്ഞു.

മനുഷ്യാവകാശങ്ങളിൽ ചിലത് മാത്രമാണ് ചിലർ കാണുന്നത്, എന്നാൽ മറ്റുള്ളവർ അങ്ങനെയല്ല. രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത്. ഇത്തരത്തിൽ മനുഷ്യാവകാശ വിഷയത്തിൽ സെലക്ടീവ് ആകുന്നത് ജനാധിപത്യത്തിന് ദോഷകരമാണ്. ചിലർ മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രതിച്ചായ തന്നെ ഇല്ലാതാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം കേന്ദ്ര സർക്കാരിന്റെ 'സബ്കാ സാത്, സബ്കാ വികാസ്' കാമ്പയിനെ പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രശംസിക്കുകയും ചെയ്തു. ഇത് മനുഷ്യാവകാശത്തിന്റെ എല്ലാ പ്രാഥമിക വശങ്ങളെയും പ്രതിപാതിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: PM Says Some People's Selective Approach To Human Rights Is Harmful