'സ്വമിത്വ' പദ്ധതി ഗ്രാമീണ ഇന്ത്യയുടെ പരിവര്‍ത്തനത്തിനുള്ള ചരിത്രപരമായ നീക്കം - പ്രധാനമന്ത്രി 


പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: ANI

ന്യൂഡൽഹി: ഗ്രാമീണ ഇന്ത്യയുടെ പരിവർത്തനത്തിനുള്ള ചരിത്രപരമായ നീക്കമാണ് കേന്ദ്രസർക്കാരിന്റെ സ്വമിത്വ എന്ന പേരിലുള്ള ഭൂസ്വത്ത് കാർഡ് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറസ് വഴി പദ്ധതി പ്രകാരമുള്ള ഭൂസ്വത്ത് കാർഡുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒരു ലക്ഷത്തോളം ഭൂഉടമകൾക്ക് അവരുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ചുനൽകുന്ന എസ്.എം.എസ് ലിങ്ക് വഴി ഭൂസ്വത്ത് കാർഡ് ഡൗൺലോഡ് ചെയ്യാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിന് ശേഷം ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിൽ നിന്ന് ഉടമകൾക്ക് കാർഡുകളും കൈപ്പറ്റാം.

ഗ്രാമീണരുടെ വീടുകളുടെയും അവരുടെ ഉടമസ്ഥതിയിലുള്ള ഭൂപ്രദേശങ്ങളുടെയും രേഖകളാണ് ഭൂസ്വത്ത് കാർഡ്. ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാൻ ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്കായി ഇത് ഉപയോഗിക്കാം.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ 346 ഗ്രാമങ്ങൾ ഉത്തർപ്രദേശിലാണ്. ഹരിയാണയിൽ 221, മഹാരാഷ്ട്രയിൽ 100, മധ്യപ്രദേശിൽ 44, ഉത്തരാഖണ്ഡിൽ 50, കർണാടകയിലെ രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾക്കും പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ ഭൂസ്വത്ത് കാർഡുകൾ ലഭിക്കും.

content highlights:PM Says Property Cards Scheme "Historical Move To Transform Rural India"

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented