Prime Minister Narendra Modi. Photo: PTI/File
ന്യൂഡല്‍ഹി: പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനുമേല്‍ വാരിയെറിയുന്ന ചെളിയില്‍ താമര നന്നായി വളരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയില്‍ ചില പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവന നിരാശാജനകമാണെന്നും അവരുടെ പെരുമാറ്റം രാജ്യതാത്പര്യത്തിന് എതിരെന്നും മോദി വിമര്‍ശിച്ചു. രാജ്യസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു മോദിയുടെ പ്രസംഗം. അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളില്‍ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 'മോദി-അദാനി ഭായി ഭായി' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മോദിയുടെ പ്രസംഗം അവസാനിക്കുന്നതുവരെ പ്രതിഷേധം തുടര്‍ന്നു. എന്നാല്‍ പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങള്‍ക്ക് മോദി മറുപടിയൊന്നും നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്.
ആര് ബഹളം വച്ചാലും ജനം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ശ്രദ്ധിക്കുമെന്നും വിവാദമല്ല വികസനമാണ് ചര്‍ച്ചചെയ്യേണ്ടതെന്നും പറഞ്ഞ മോദി, ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളും സഭയില്‍ എണ്ണിപ്പറഞ്ഞു.
കോണ്‍ഗ്രസ് ഭരിച്ച ആറ് ദശകം നിരര്‍ത്ഥകമായിരുന്നു. കോണ്‍ഗ്രസ് തകര്‍ത്ത രാജ്യത്തെ ബിജെപി സര്‍ക്കാരാണ് രക്ഷിച്ചത്. കോണ്‍ഗ്രസിന്‍റെ ലക്ഷ്യം കുടുംബക്ഷേമം മാത്രമായിരുന്നു. രാജ്യം നേരിട്ട പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് ഒരിക്കലും സാധിച്ചിട്ടില്ല. ഇനി കോണ്‍ഗ്രസുകാര്‍ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ജനം അവരെ തള്ളിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ട് ബിജെപി പൂട്ടിച്ചതില്‍ കോണ്‍ഗ്രസിനുള്ള വേദന തനിക്ക് മനസ്സിലാകുമെന്നും മോദി പരിഹസിച്ചു.
അദാനി വിഷയത്തില്‍ പ്രതികരിക്കാതിരുന്ന മോദിയെ മൗനിബാബയെന്നു വിളിച്ച മല്ലികാര്‍ജുന ഖാര്‍ഗെയേയും പ്രധാനമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഖാര്‍ഗെയുടെ സ്വന്തം തട്ടകത്തില്‍ താന്‍ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹത്തിന്. ഖാര്‍ഗെ കര്‍ണാടകത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പോലും വികസനം എത്തിച്ചത് ബിജെപിയാണെന്നും മോദി പറഞ്ഞു.
അതേസമയം, അദാനി-മോദി ബന്ധത്തെക്കുറിച്ച് ഖാര്‍ഗെ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്ന് നീക്കി. അദാനി വിഷയത്തില്‍ ബുധനാഴ്ച രാഹുല്‍ നടത്തിയ പരമാര്‍ശങ്ങളും ലോക്‌സഭാ രേഖകളില്‍ നിന്ന് നീക്കിയിരുന്നു.
Content Highlights: PM says 'lotus will bloom' as Opposition continues loud sloganeering
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..