പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ..ആദിത്യ താക്കറെയേയും ചിത്രത്തിൽ കാണാം |ഫോട്ടോ:PTI
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കാറില്‍ നിന്ന് മകനും മന്ത്രിയുമായ ആദിത്യ താക്കറെയെ പുറത്തിറക്കി പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍. മുംബൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വി.ഐ.പികളുടെ പട്ടികയില്‍ ആദിത്യ താക്കറെയുടെ പേരില്ലാത്തതാണ് കാരണമെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി വ്യക്തമാക്കി. മഹാരാഷ്ട്ര വിനോദ സഞ്ചാര-പരിസ്ഥിതി വകുപ്പ് മന്ത്രിയാണ് ആദിത്യ.
ആദിത്യയെ കാറില്‍ നിന്നിറക്കിയ തീരുമാനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി വാദം നടത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആദിത്യ താക്കറെ തന്റെ മകന്‍ മാത്രമല്ല, മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയാണെന്ന് ഉദ്ധവ് എസ്പിജി ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നീട് ആദിത്യ താക്കറയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ കാറില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചു.
ഇതിനിടെ പ്രധാനമന്ത്രി മഹാരാഷ്ട്ര രാജ്ഭവനില്‍ ജല്‍ ഭൂഷണ്‍ കെട്ടിടവും ഗാലറിയും ഉദ്ഘാടനം ചെയ്തു. പുണെയിലെ ദെഹുവില്‍ സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നടത്തി.
ജല്‍ ഭൂഷണ്‍ കെട്ടിടം 1885 മുതല്‍ മഹാരാഷ്ട്രാ ഗവര്‍ണറുടെ ഔദ്യോഗിക വസതിയാണ്. പഴക്കമേറിയ ഈ കെട്ടിടം പുതുക്കി പണിതതാണ്. 2019 ഓഗസ്റ്റിലാണ് പുതിയ കെട്ടിടത്തിന്റെ കല്ലിടല്‍ കര്‍മം രാഷ്ട്രപതി നിര്‍വഹിച്ചത്. പഴയകെട്ടിടത്തിന്റെ പാരമ്പര്യം മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ കെട്ടിടവും പണികഴിച്ചിരിക്കുന്നത്. 2016-ല്‍ വിദ്യാസാഗര്‍ റാവു ഗവര്‍ണറായിരുന്ന കാലത്ത് രാജ്ഭവനില്‍ ഒരു രഹസ്യ അറ കണ്ടെത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ ആയുധങ്ങളും മറ്റും ഒളിച്ചു സൂക്ഷിക്കാന്‍ ഉപയോഗിച്ചതായിരുന്നു ഈ അറ. 2019-ല്‍ ഇത് പുതുക്കിപ്പണിതാണ് ഗാലറിയായി രൂപപ്പെടുത്തിയത്.
സ്വാതന്ത്ര്യസമര സേനാനികളുടെയും മഹാരാഷ്ട്രയില്‍നിന്ന് ബ്രിട്ടീഷ് പട്ടാളത്തിനെതിരേ പ്രവര്‍ത്തിച്ച വിപ്ലവകാരികളുടെയും സംഭാവനകളെ ഓര്‍മപ്പെടുത്തുന്നതാണ് ഈ ഗാലറി. 200 വര്‍ഷം പിന്നിടുന്ന ഗുജറാത്തി പത്രം മുംബൈ സമാചാറിന്റെ ആഘോഷ പരിപാടികളിലും പങ്കെടുത്താണ് പ്രധാനമന്ത്രി തിരിച്ചുപോകുക. ബാന്ദ്രാ-കുര്‍ള കോംപ്ലക്‌സിലാണ് ഈ ആഘോഷം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..