
പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫോട്ടോ:twitter.com/pushkardhami/
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് ഉത്തരാഖണ്ഡുകാരുടെ പരമ്പരാഗത തൊപ്പിയും മണിപ്പൂരി ഷാളും ധരിച്ച്. 'ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്മായ ബ്രഹ്മകമലം കൊണ്ട് തൊപ്പി അലങ്കരിച്ചിരിക്കുന്നു'വെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ട്വീറ്റ് ചെയ്തു.
ഉത്തരാഖണ്ഡിലെ 1.25 കോടി ജനങ്ങള്‍ക്ക് വേണ്ടി താന്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേദാര്‍നാഥില്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം പ്രധാനമന്ത്രി മോദി ബ്രഹ്മകമലം പുഷ്പം ഉപയോഗിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരമ്പരാഗത മണിപ്പൂരി ഷാള്‍ പ്രധാനമന്ത്രി പലപ്പോഴായി ധരിക്കാറുള്ളതാണ്. കൈകൊണ്ട് നെയ്ത സ്കാര്‍ഫ് മണിപ്പൂരിലെ മെതേയ് ഗോത്രത്തിന്റെ പാരമ്പര്യത്തില്‍പ്പെട്ടതാണ്.
ഉത്തരഖാണ്ഡും മണിപ്പൂരും അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് എന്നതാണ് പ്രധാനമന്ത്രിയുടെ വേഷത്തിലെ രാഷ്ട്രീയം.
ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 17നും മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിലുമായിട്ടാണ് തിരഞ്ഞെടുപ്പ്.
കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ജാംനഗര്‍ രാജകുടുംബം സമ്മാനിച്ച സിന്ദൂര തലപ്പാവ് ധരിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..