കേന്ദ്രമന്ത്രിസഭാ വികസനം ഉടന്‍: സോനോവാളും സിന്ധ്യയും അടക്കം പുതിയ 28 മന്ത്രിമാര്‍ക്ക് സാധ്യത


പ്രധാനമോദി നരേന്ദ്രമോദി, അമിത് ഷാ | Photo: PTI

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ വികസനം ഉടന്‍. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ പുന:സംഘടനയില്‍ 25 പുതിയ മന്ത്രിമാര്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് മന്ത്രിസഭയില്‍ ഇടംകിട്ടും. 53 അംഗ മന്ത്രിസഭയാണ് നിലവില്‍. പ്രകടനം തൃപ്തികരമല്ലാത്ത ചില മന്ത്രിമാരെ ഒഴിവാക്കാനും സാധ്യതയുണ്ട്

നിലവിലെ മന്ത്രിസഭയില്‍ 51 അംഗങ്ങളാണുള്ളത്. പരമാവധി 28 പേര്‍ വരെ പുതിയതായി മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചനകള്‍. മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ വലിയ പങ്കുവഹിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, അസ്സമില്‍ ഹിമന്ത ബിശ്വശര്‍മയ്ക്കായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുത്ത സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഇടും നേടുമെന്ന് ഉറപ്പ്‌

കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ച എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന് പകരം ആര് മന്ത്രിയാകും എന്നതും സസ്‌പെന്‍സായി തുടരുന്നു. നിലവിലെ പാര്‍ട്ടി അധ്യക്ഷനായ ചിരാഗ് പാസ്വാന് പുറമെ അടുത്ത ബന്ധുവായ പശുപതി കുമാര്‍ പരസും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. അടുത്തിടെയാണ് ചിരാഗ് പാസ്വാന്റെ വിഭാഗത്തില്‍ നിന്ന് പശുപതി പരറസ് നേതൃത്വം നല്‍കുന്ന വിഭാഗം പിളര്‍ന്നത്.

നിതീഷ്‌കുമാറിന്റെ ജെഡിയുവിനും ഇത്തവണ മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയേക്കും. 2019ല്‍ ലഭിച്ച കേന്ദ്രമന്ത്രിസ്ഥാനം ജെഡിയു നിരസിച്ചിരുന്നു. പുന:സംഘടനയില്‍ പാര്‍ട്ടിക്ക്‌ രണ്ട് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും സൂചനകളുണ്ട്.

മഹാരാഷ്ട്രയില്‍ നിന്ന് നാരായണ്‍ റാണേ, ബിഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ് ബംഗാള്‍ മുന്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്‌ എന്നിവരും മോദി മന്ത്രിസഭയില്‍ ഇടം നേടാന്‍ ഏറെ സാധ്യതയുള്ളവരാണ്.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിര്‍ണായക സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്ന് പുതുതായി ആറ് പേരെങ്കിലും മന്ത്രിസഭയിലെത്തിയേക്കും

ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ഹരിയാന, ഒഡിഷ, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും പുതിയ മന്ത്രിമാരെത്താന്‍ സാധ്യതയുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented