Image|ANI
ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന കോവിഡ് ഉപവകഭേദങ്ങളുടെ നാല് കേസുകള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ അവലോകന യോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.എഫ്.7. വകഭേദത്തിന്റെ നാല് കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്.
ഗുജറാത്തിലും ഒഡിഷയിലും രണ്ടുപേര്‍ക്ക് വീതമാണ് രോഗബാധ. ജൂലായ്, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലാണ് ഇവ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ രോഗം ബാധിച്ചവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയായിരുന്നു. ഇവര്‍ പൂര്‍ണ്ണമായും രോഗമുക്തരായിട്ടുണ്ട്.
കോവിഡിന്റെ 10 വകഭേദങ്ങളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷം നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
ജനിതക ശ്രേണീകരണം നടത്താനും പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാന്‍ കോവിഡ് സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ഐ.എന്‍.എസ്.എ.സി.ഒ.ജിക്ക് അയക്കാനും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ് പൂര്‍ണ്ണമായും വിട്ടുപോയിട്ടില്ലെന്നും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 129 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,408 സജീവ രോഗബാധിതരാണ് രാജ്യത്ത് നിലവിലുള്ളത്. ഒരു മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
Content Highlights: PM's Covid Review Meet Today four Cases Of Variant In China Found In India


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..