Photo : Twitter / @ANI
അമരാവതി: ആന്ധ്രപ്രദേശില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യസമരസേനാനി പാസാല കൃഷ്ണമൂര്‍ത്തിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു പാസാല കൃഷ്ണമൂര്‍ത്തി. അദ്ദേഹത്തിന്റെ മകള്‍ പാസാല കൃഷ്ണഭാരതി, സഹോദരി, അനന്തരവള്‍ എന്നിവരേയും പ്രധാനമന്ത്രി കണ്ടു.
വീല്‍ചെയറിലെത്തിയ തൊണ്ണൂറുകാരിയായ പാസാല കൃഷ്ണ ഭാരതിയുടെ മുന്നില്‍ കുമ്പിട്ട് വണങ്ങിയ ശേഷം അവരുടെ പാദങ്ങള്‍ സ്പര്‍ശിച്ച് മോദി അനുഗ്രഹം തേടുകയും ചെയ്തു. കൃഷ്ണ ഭാരതി മോദിയോട് സംസാരിക്കുകയും അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അല്ലൂരി സീതാരാമരാജുവിന്റെ വെങ്കലപ്രതിമ ഭീമാവാരത്ത് അനാച്ഛാദനം ചെയ്ത ശേഷമായിരുന്നു പാസാല കൃഷ്ണ മൂര്‍ത്തിയുടെ കുടുംബത്തെ കാണാന്‍ പ്രധാനമന്ത്രി എത്തിയത്.
1921 ല്‍ ഭാര്യയോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന പാസാല കൃഷ്ണമൂര്‍ത്തി തികഞ്ഞ ഗാന്ധിയനായിരുന്നു. ഉപ്പ് സത്യഗ്രഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഒരു കൊല്ലം തടവ് ശിക്ഷ ലഭിച്ച കൃഷ്ണ മൂര്‍ത്തി സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കെടുക്കുകയും പല തവണ ജയിലടയ്ക്കപ്പെടുകയും ചെയ്തു. 1978 ല്‍ അദ്ദേഹം അന്തരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..