ആത്മനിര്‍ഭര്‍ ഭാരതത്തിനായി അഞ്ചിന നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി


-

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിലൂടെ രാജ്യം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി അഞ്ച് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു. നിക്ഷേപം, അടിസ്ഥാന സൗകര്യം, വികസനം, നൂതനാശയങ്ങള്‍, ദൃഢനിശ്ചയം എന്നിവയാണ് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പെടുക്കാന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍

വ്യവസായ സമ്മേളനത്തെ(CII Meet) അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യം കൃത്യസമയത്താണ് ലോക്ക്‌ ഡൗണിലേക്ക് പോയതെന്ന് പ്രധാനമന്ത്രി. ജീവന്‍ രക്ഷിക്കലാണ് പരമപ്രധാനമെന്നും ഒപ്പം കൊറോണയ്‌ക്കെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാവി പ്രതിസന്ധികള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ഇപ്പോഴത്തെ പ്രതിസന്ധിയെ രാജ്യം മറികടക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ശക്തമായ നിലയിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്തിന് ഇപ്പോള്‍ ഇന്ത്യയില്‍ വിശ്വാസമുണ്ട്‌. രാജ്യം ലോക്ക് ഡൗണില്‍ നിന്നും പുറത്തേക്ക് കടക്കുന്ന പാതയിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തിന് ഇപ്പോള്‍ ഇന്ത്യയില്‍ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ലോക്ക് ഡൗണില്‍ നിന്നും പുറത്തേക്ക് കടക്കുന്ന പാതയിലാണ്. ജൂണ്‍ എട്ടിന് ശേഷം ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും.

സ്വയം പ്രാപ്തമാകലാണ് രാജ്യത്തിന്റെ ലക്ഷ്യം. ചെറുകിട, സൂക്ഷമ വ്യവസായ മേഖലയില്‍ ഉണര്‍വിന് കൂടുതല്‍ നടപടികള്‍ കൈകൊള്ളും. തൊഴില്‍ മേഖല ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlight; PM Narendra Modi to address CII annual session

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented