പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹി-ഭോപ്പാൽ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു | Photo : PTI
ഭോപ്പാല്‍: ന്യൂഡല്‍ഹി-ഭോപ്പാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിനാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസിലെ സുഹൃത്തുക്കള്‍ ആ പ്രഖ്യാപനത്തെ പ്രധാനമന്ത്രി മോദിയുടെ ഏപ്രിള്‍ ഫൂള്‍ പരിപാടിയാണെന്ന് പരിഹസിച്ചിട്ടുണ്ടാവുമെന്ന കാര്യം തനിക്ക് ഉറപ്പാണെന്ന് മോദി പറഞ്ഞു. എന്നാല്‍ ഏപ്രില്‍ ഒന്നിനു തന്നെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് ഏവരും കണ്ടതാണെന്നും തങ്ങളുടെ അനുഭവസമ്പത്തിന്റേയും ആത്മവിശ്വാസത്തിന്റേയും തെളിവാണതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മുന്‍സര്‍ക്കാരുകള്‍ വോട്ട് ബാങ്കുകളുടെ പ്രീണനത്തില്‍ മാത്രമാണ് ജാഗ്രത പുലര്‍ത്തിയിരുന്നത്, ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതില്‍ യാതൊരു ശ്രദ്ധയും നല്‍കിയിരുന്നില്ല. അവര്‍ ഒരു കുടുംബത്തിന്റെ കാര്യത്തിനാണ് പ്രാഥമിക പരിഗണന നല്‍കിയത്. അവര്‍ അവരുടെ കാര്യം മാത്രം നോക്കി ഇറങ്ങിപ്പോയി. അതിനിരയായതോ ഇന്ത്യന്‍ റെയില്‍വേയും- കോണ്‍ഗ്രസിനെതിരെ മോദി ആരോപണം തുടര്‍ന്നു.
യാതൊരു പരിഹാരവും ഉണ്ടാകാനിടയില്ലെന്നറിയുന്നതിനാല്‍ 2014ന് മുമ്പ് റെയില്‍വേ സംബന്ധിയായ പരാതികള്‍ യാത്രക്കാര്‍ ഉന്നയിക്കാറുണ്ടായിരുന്നില്ലെന്നും മോദി പരിഹസിച്ചു. 2014 ന് ശേഷം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കങ്ങളാണ് രാജ്യത്തെ ചില വ്യക്തികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും രാജ്യത്തിനകത്തും പുറത്തും അവര്‍ക്കതിന് സഹായം ലഭിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. എന്നാലിന്ന് ഓരോ ഇന്ത്യാക്കാരനും മോദിയുടെ സുരക്ഷാകവചമായി വര്‍ത്തിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Content Highlights: PM Narendra Modi, Vande Bharat launch, Congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..