ന്യൂഡല്‍ഹി: കോവിഡ് നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദുരന്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധ പൂര്‍ണിമയോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡിന് മുമ്പുള്ള ലോകമായിരിക്കില്ല ഇനി. കോവിഡിനെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വാക്‌സിനുള്ളത്‌. കോവിഡിനെ കുറിച്ച്‌ ഇപ്പോള്‍ നന്നായി അറിയാം. ഇത് കോവിഡിനെതിരെ പോരാടാന്‍ നമ്മളെ സഹായിക്കും. വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുരത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.  അതേ സമയം മറ്റുവെല്ലിവിളികളെ നാം ശ്രദ്ധിക്കാതെ പോകരുത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. നദികളും കാടും അപകടാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: PM Narendra Modi speech