പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയ്‌ക്കൊപ്പം | Photo : AFP
ഭോപ്പാല്‍: "സാധാരണയായി ഈ ദിവസം എന്റെ അമ്മയുടെ അരികിലെത്താന്‍ ശ്രമിക്കാറുണ്ട്, അമ്മയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങാറുണ്ട്. പക്ഷെ ഇന്ന് എനിക്ക് അമ്മയുടെ അടുത്തെത്താന്‍ സാധിച്ചില്ല...എങ്കിലും മധ്യപ്രദേശിലെ ലക്ഷക്കണക്കിന് വനിതകള്‍, അമ്മമാരുടെ അനുഗ്രഹം ഇന്ന് എനിക്ക് കിട്ടുന്നു". സ്വയം സഹായ സംഘങ്ങളിലെ വനിതാഅംഗങ്ങള്‍ക്കായി സംഘടിപ്പിച്ച പ്രത്യേകപരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി വികാരനിര്‍ഭരനായി.
തന്റെ 72-ാം പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളെ തുറന്നുവിട്ട ശേഷമായിരുന്നു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിച്ചേര്‍ന്നത്. കഴിഞ്ഞ നൂറ്റാണ്ടിനും ഈ നൂറ്റാണ്ടിനുമിടയില്‍ രാജ്യത്ത് വനിതകളുടെ പ്രാതിനിധ്യം വര്‍ധിച്ചതായി മോദി പറഞ്ഞു. ഗ്രാമീണ ഭരണകൂടങ്ങള്‍ മുതല്‍ രാഷ്ട്രപതിപദവിയില്‍ വരെ സ്ത്രീകള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റ് ഔദ്യോഗികദിനങ്ങള്‍ പോലെ പിറന്നാള്‍ ദിനത്തിലും പ്രധാനമന്ത്രി തിരക്കിലാണ്. അമ്മ ഹീരാബെന്‍ മോദിയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 18 ന് പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയെ കണ്ടിരുന്നു.
Content Highlights: PM Narendra Modi, usually tries visiting his mother on birthdays, Narendra Modi Birthday
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..