പ്രധാനമന്ത്രി മോദി | Photo - ANI
ന്യൂഡല്‍ഹി: രാമഭക്തരുടെ നാട്ടില്‍ ഒരു വ്യക്തിയെ 'രാവണന്' എന്ന് സംബോധന ചെയ്യുന്നത് ഒട്ടും ശരിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ രാവണന് എന്ന് പരാമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് മറുപടിയായാണ് മോദി വിവാദവിഷയത്തില്‍ പ്രതികരണം നടത്തിയത്. ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മൂര്‍ച്ചയേറിയ പരാമര്‍ശങ്ങളിലൂടെ മോദിയെ ആരാണ് ഏറ്റവുമധികം അധിക്ഷേപിക്കുന്നത് എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഒരു മത്സരം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
"കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു മോദിക്ക് ഹിറ്റ്ലറിന്റെ മരണമായിരിക്കുമെന്ന്, വേറൊരാള് പറഞ്ഞത് അയാള്‍ക്ക് അവസരം കിട്ടിയാല്‍ മോദിയെ അയാള്‍ കൊല്ലുമെന്നാണ്. രാക്ഷസന്, പാറ്റ...കോണ്‍ഗ്രസ് ഇങ്ങനെ പല പേരുകള്‍ വിളിക്കുന്നതില്‍ എനിക്ക് അദ്ഭുതമില്ല. കാരണം അവര്‍ക്ക് ഒരിക്കലും പശ്ചാത്താപമുണ്ടാകാറില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് അവരുടെ അവകാശമാണെന്നാണ് കോണ്‍ഗ്രസിന്റെ ധാരണ."- മോദി പറഞ്ഞു.
"ഗുജറാത്ത് എനിക്കുനല്കിയ കരുത്ത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുകയാണ്. മോദിയുടെ സ്ഥാനവലിപ്പം എത്രത്തോളമുണ്ടെന്ന് ഈ തിരഞ്ഞെടുപ്പില്‍ കാണിച്ചുതരുമെന്ന് ഒരു നേതാവ് ഇവിടെ വന്ന് പറഞ്ഞു. കുറച്ചുകൂടി പറയണമെന്ന് കോണ്ഗ്രസിനുണ്ടായിരുന്നതിനാല് അവര്‍ ഖാര്‍ഗെയെ ഇവിടേക്കയച്ചു. എനിക്ക് ഖാര്‍ഗെയോട് ബഹുമാനമുണ്ട്. രാമഭക്തരുടെ നാടാണ് ഗുജറാത്ത്. ഇവിടെ വന്നാണ് മോദി നൂറ് തലയുള്ള രാവണനാണെന്ന് ഖാര്‍ഗെ പറഞ്ഞത്."-മോദി കൂട്ടിച്ചേര്‍ത്തു.
Content Highlights: PM, Narendra Modi, On 'Ravan' Remark, Mallikarjun Kharge
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..