മോദിയുടെ ചടങ്ങിന് സ്വഭാവസര്‍ട്ടിഫിക്കറ്റ്; തീരുമാനം തിരുത്തി ഹിമാചല്‍ പോലീസ്


പ്രധാനമന്ത്രി മോദി |ഫോട്ടോ:ANI

ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന് ഹിമാചല്‍ പ്രദേശ് പോലീസ്. സംഭവം വിവാദമായതോടെ പിന്നീട് ഉത്തരവ് തിരുത്തേണ്ടിവന്നു. ബുധനാഴ്ച പ്രധാനമന്ത്രി പങ്കെടുത്ത ബിലാസ്പുര്‍ റാലി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നവര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റുമായി വരണമെന്നാണ് എസ്.പി. ദിവാകര്‍ ശര്‍മ ഉത്തവരവിറക്കിയത്.

സെപ്റ്റംബര്‍ 29-ന് പുറത്തുവിട്ട ഈ ഉത്തരവിനെതിരേ കോണ്‍ഗ്രസും എ.എ.പി.യും രംഗത്തുവന്നു. സംഭവം പുകഞ്ഞുകത്തിയതോടെ, ഉത്തരവ് പിന്‍വലിക്കുന്നതായി സംസ്ഥാന പോലീസ് മേധാവി സഞ്ജയ് കുണ്ടു അറിയിച്ചു. ചടങ്ങിലേക്ക് മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.




Content Highlights: PM Narendra Modi journalists conduct certificate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented