ന്യൂഡല്‍ഹി: 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രവാക്യം ദുരുപയോഗം ചെയ്യുന്നുവെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഭാരത് മാതാ കീ ജയ്' പലരേയും അസ്വസ്ഥരാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ പേര് എടുത്തുപറയാതെയാണ് മോദി വിമര്‍ശം ഉന്നയിച്ചത്.

'ഭാരത് മാതാ കീ ജയ്' വിളിക്കുന്നത് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നാണക്കേടാണ്. മുദ്രാവാക്യം വിളിക്കുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്ന പ്രതീതിയാണ് പലരിലും കാണുന്നത്'- പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് മന്‍മോഹന്‍ സിങ്ങ് 'ഭാരത് മാതാ കീ ജയ്' സംബന്ധിച്ച പരാമര്‍ശം നടത്തിയത്. തീവ്രവാദ ആശങ്ങള്‍ക്കായി ദേശീതയും 'ഭാരത് മാതാ കീ ജയ്' മുദ്രവാക്യവും ദുരുപയോഗം ചെയ്യുന്നുവെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

Content Highlights: PM Narendra Modi jibe Man Mohan Singh