കൊറോണയ്‌ക്കെതിരെ ഓരോരുത്തരും പടയാളികള്‍, സന്നദ്ധഭടനാകാന്‍ ആഹ്വാനം ചെയ്ത് മോദി


-

ന്യൂഡൽഹി: ഇന്ത്യയിലെ കൊറോണ വൈറസിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്ന് പ്രധാനമന്ത്രി. ജനങ്ങളും ഉദ്യോഗസ്ഥരും ഈ പോരാട്ടത്തിൽ ഒന്നിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും ഈ യുദ്ധത്തിലെ പടയാളിയാണെന്നും മോദി കൂട്ടിച്ചേർത്തു. തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഈ മഹാമാരിയുടെ കാലത്തും രാജ്യത്ത് ഒരാൾപോലും പട്ടിണികിടക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കർഷകരെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും തങ്ങളുടെ കഴിവിനൊത്ത് ഈ പോരാട്ടത്തിൽ പങ്കുചേരുന്നു.

ചിലർ വീട്ടുവാടക ഒഴിവാക്കി നൽകുമ്പോൾ ചില തൊഴിലാളികൾ തങ്ങൾ ക്വാറന്റൈനിൽ കഴിയുന്ന സ്കൂൾ പെയിന്റടിച്ച് വൃത്തിയാക്കി നൽകി. അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയിട്ടുള്ള സന്നദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, പ്രാദേശിക ഭരണ സംവിധാനങ്ങള്‍ എന്നിവരെ ഏകോപിപ്പിക്കാന്‍ കോവിഡ്വാരിയേഴ്സ് എന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഇപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എന്‍സിസി കേഡറ്റുകള്‍ എന്നിങ്ങനെ 1.25 കോടി ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ നിങ്ങള്‍ക്കും കോവിഡ് വാരിയറാകാമെന്ന് മോദി പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ പരസ്പരം സഹകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് 19 മൂലം മാസ്‌ക് നിത്യജിവിതത്തിന്റെ ഭാഗമായി മാറി. മാസ്‌ക് ധരിക്കുന്നതിനര്‍ഥം നിര്‍ങ്ങള്‍ക്ക് രോഗമുണ്ടെന്നല്ല. പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. രോഗങ്ങളില്‍ നിന്ന് നിങ്ങളേയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ മാസ്‌ക് ധരിക്കണ്ടത് അത്യാവശ്യമാണ്.

പൊതുസ്ഥലത്ത് തുപ്പുന്നതിന്റെ ദൂഷ്യങ്ങള്‍ ഇന്ന് ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ഈ ദുശീലം അവസാനിപ്പിക്കാനുള്ള സമയമാണിത്. പൊതുസഥലത്ത് തുപ്പുന്നത് നിര്ബന്ധമായും അവസാനിപ്പിക്കണം- മോദി ആവശ്യപ്പെട്ടു.

കോവിഡിനെതിരായ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെയെല്ലാം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ റംസാന്‍ കാലത്ത് ഈദിന് മുമ്പ് ലോകം കൊറോണ മുക്തമാകാന്‍ പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഈ പോരാട്ടത്തിന് കരുത്തുപകരാന്‍ എല്ലാവരും തയ്യാറാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.

കോവിഡ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയാനുള്ള ഓര്‍ഡിന്‍സ് കൊണ്ടുവന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സംതൃപ്തി അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ ഉറപ്പുവരുത്തുന്നതാണ് ഓര്‍ഡിനന്‍സെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:PM Narendra Modi in Mann ki Baat full text Malayalam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023

Most Commented