പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയ്‌ക്കൊപ്പം | Photo : AFP
അഹമ്മദാബാദ് (ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി (99) യെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി മോദി അഹമ്മദാബാദിലേക്ക് തിരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഹീരാബെന്‍ മോദിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അഹമ്മദാബാദിലെ യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വൃത്തങ്ങള്‍ അറിയിച്ചു. മറ്റുവിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഗുജറാത്തിലെ രണ്ട് ബിജെപി എംഎല്‍എമാര്‍ ആശുപത്രിയിലുണ്ട്.
ഗുജറാത്തില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജൂണില്‍ ഹീരാബെന്‍ മോദിയുടെ ജന്മദിനത്തിലും പ്രധാനമന്ത്രി അവരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. അമ്മയെക്കുറിച്ചുള്ള വൈകാരികമായ കുറിപ്പ് പ്രധാനമന്ത്രി അന്ന് എഴുതുകയും ചെയ്തിരുന്നു.
അതിനിടെ, പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോദിയും കുടുംബവും സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മൈസൂരുവില്‍വച്ച് അപകടത്തില്‍പ്പെട്ടിരുന്നു. ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ല.
Content Highlights: PM Modi's mother hospital ahmedabad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..