നരേന്ദ്ര മോദി| Photo: ANI
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ശനിയാഴ്ച ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നല്‍കാന്‍ ബി.ജെ.പി. തമിഴ്നാട് ഘടകം തീരുമാനിച്ചു. ചെന്നൈയിലെ ആര്‍.എസ്.ആര്‍.എം. ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്കേ സമ്മാനം ലഭിക്കൂ.
മോദിയുടെ ജന്മദിനത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം സംസ്ഥാനഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രക്തദാനക്യാമ്പുകളും ശുചീകരണപ്രവര്‍ത്തനങ്ങളുമെല്ലാം പല സംസ്ഥാനങ്ങളിലും നടത്തുന്നുണ്ട്. എന്നാല്‍, തികച്ചും വ്യത്യസ്തരീതിയിലുള്ള ആഘോഷത്തിനാണ് തമിഴ്നാട് ഘടകം പദ്ധതിയിടുന്നത്.
സ്വര്‍ണമോതിരം നല്‍കുന്നതിനെ സൗജന്യമായി കാണരുതെന്ന് കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുട്ടികളെ ഭൂമിയിലേക്ക് സ്വാഗതം ചെയ്യാനാണ് മോതിരം നല്‍കുന്നത്. ആര്‍.എസ്.ആര്‍.എം. ആശുപത്രിയില്‍ ശനിയാഴ്ച 10-15 കുട്ടികള്‍ ജനിക്കുമെന്നാണ് കരുതുന്നത്. ഇവര്‍ക്ക് രണ്ടുഗ്രാം വീതം തൂക്കമുള്ള മോതിരങ്ങളാണ് നല്‍കുക.
ഇതിനുപുറമേ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലത്തില്‍ 720 കിലോഗ്രാം മീന്‍ സൗജന്യമായി വിതരണം ചെയ്യാനും പദ്ധതിയുണ്ടെന്ന് ഫിഷറീസ് വകുപ്പിന്റെ ചുമതലകൂടിയുള്ള മുരുകന്‍ പറഞ്ഞു.
പ്രധാനമന്ത്രി സസ്യഭുക്കാണെങ്കിലും മത്സ്യഭക്ഷണം പ്രോത്സാഹിപ്പിക്കുകയെന്നത് കേന്ദ്രനയമാണെന്ന് മുരുകന്‍ പറഞ്ഞു.
Content Highlights: pm narendra modi birthday tamilnadu bjp will gift gold rings to new born babies on sep 17
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..