Photo: ANI
ന്യൂഡൽഹി: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി മ്യൂണിക്കിലെത്തിയത്. ബവേറിയൻ ബാൻഡിന്റെ അകമ്പടിയോടെയാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വാഗതം ചെയ്തത്.
ജൂൺ 26, ജൂൺ 27 തീയതികളിൽ നടക്കുന്ന ഉച്ചകോടിയില്‍ പരിസ്ഥിതി, ഊർജ്ജം, ഭക്ഷ്യ സുരക്ഷ, ആരോഗ്യം തുടങ്ങിയവ ചർച്ചയാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കും. ജർമ്മൻ പ്രധാനമന്ത്രിയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.
മടക്ക യാത്ര യുഎഇ വഴിയായിരിക്കും. അന്തരിച്ച മുൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കും. യുഎഇ സന്ദർശനത്തിൽ പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം ചർച്ച നടത്തും.
ജർമ്മനിയിലെ ഇന്ത്യൻ വംശജരായ ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വൻ വരവേൽപ്പ് നൽകി.
Content Highlights: PM Narendra Modi arrives in Germany
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..