ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ അമർജീത് സിൻഹ തിങ്കളാഴ്ച രാജിവെച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ബിഹാർ കേഡറിലെ 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് സിൻഹ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിക്കുന്നത്. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിൻഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിതനാകുന്നത്. മറ്റൊരു ഉദ്യോഗസ്ഥനായ ഭാസ്കർ ഖുൽബെക്കൊപ്പമായിരുന്നു സിൻഹയുടെ നിയമനം.

സിൻഹയുടെ രാജിയുടെ പിന്നിലുളള കാര്യം വ്യക്തമല്ല. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ പി.കെ. സിൻഹയും മാർച്ചിൽ രാജിവെച്ചിരുന്നു.

Content Highlights:PM Modis adviser Amarjeet Sinha resigns