ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാല്‍ അന്വേഷണത്തെ അതിജീവിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ന്യൂസ് പോര്‍ട്ടല്‍ ദ വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. 

റഫാല്‍ ഇടപാട് മോദിയും അംബാനിയും തമ്മിലുള്ള കൂട്ടുകച്ചവടമാണെന്നും അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കാനുള്ള കരാറിലാണ് മോദി ഏര്‍പ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. കൈക്കൂലിയുടെ ആദ്യ ഗഡുവായി 284 കോടി രൂപ ദസ്സോ റിലയന്‍സ് ഡിഫന്‍സിന് കൈമാറിക്കഴിഞ്ഞെന്ന് രാഹുല്‍ ആരോപിച്ചു.. 

റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ മറ്റൊരു നിഷ്‌ക്രിയ കമ്പനിയില്‍ കൂടി ദസ്സോ ഏവിയേഷന്‍ നിക്ഷേപം നടത്തിയതുമായി സംബന്ധിച്ചായിരുന്നു ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തത്. റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനി ദസ്സോയില്‍ നിക്ഷേപം നടത്തിയതുവഴി 284 കോടി രൂപ ലാഭമുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

അനില്‍ അംബാനിയുടെ മറ്റൊരു നിഷ്‌ക്രിയ കമ്പനിയിലും ദസ്സോ നിക്ഷേപം നടത്തിയെന്ന് തെളിവുകള്‍