'ചീഫ് ജസ്റ്റിസിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മോദി പങ്കെടുക്കാത്തത് ഭരണഘടനയോടുള്ള അവഹേളനം'


പ്രധാനമന്ത്രി മോദി ഹിമാചലിലെ റാലിയിൽ, സുബ്രഹ്മണ്യൻ സ്വാമി |ഫോട്ടോ:ANI,PTI

ന്യൂഡല്‍ഹി: ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് ഭരണഘടനയോടും ഭാരതീയ സംസ്‌കാരത്തോടുമുള്ള അവഹേളനമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രപതി ഭവനില്‍ വെച്ചാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍പേഴ്‌സണുമായ ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, കിരണ്‍ റിജിജു, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് യു.യു. ലളിത് തുടങ്ങിയവരും സന്നിഹിതരായിരുന്നു.



തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ പ്രചാരണത്തിലാണ് പ്രധാനമന്ത്രി മോദി. അതുകൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നാണ് വിശദീകരണം. ഹിമാചലില്‍ ഇന്ന് രണ്ടു തിരഞ്ഞെടുപ്പ് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

'എനിക്ക് ലഭിച്ച വിവരമനുസരിച്ച്, ഇന്ന് രാഷ്ട്രപതിഭവനില്‍ നടന്ന ചീഫ് ജസ്റ്റിസിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദി പങ്കെടുക്കാതിരുന്നത് തികഞ്ഞ അഹങ്കാരമാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കും ഭാരതീയ സംസ്‌കാരത്തിനും എതിരെയുള്ള അവഹേളനമായിട്ടാണ് ഞാനിതിനെ കാണുന്നത്. വിശദീകരണം നല്‍കുകയോ മാപ്പ് പറയുകയോ ചെയ്തില്ലെങ്കില്‍ മോദിയുടെ നടപടി അപലപനീയമാണ്', സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

അതേസമയം, ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ചന്ദ്രചൂഡിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചിട്ടുണ്ട്.

Content Highlights: PM Modi was not seen at CJI Chandrachud's swearing-in-Subramanian Swamy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented