തീവണ്ടി ദുരന്തമുണ്ടായ സ്ഥലം പ്രധാനമന്ത്രി മോദി സന്ദർശിച്ചപ്പോൾ | Photo - PIB
ബാലസോര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ 260-ലധികം പേര്‍ മരിക്കാനിടയായ തീവണ്ടി ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ചത്.
വ്യോമസേനാ ഹെലിക്കോപ്റ്ററില്‍ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് ഇറങ്ങിയ പ്രധാനമന്ത്രി സ്ഥലത്തെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദുരന്ത നിവാരണ സേനാംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു. തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെപ്പറ്റി അദ്ദേഹം ആരാഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കും. തീവണ്ടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് ഒഡീഷനിലെ ബാലസോറില്‍ രണ്ട് എക്‌സ്പ്രസ് തീവണ്ടികളും ഒരു ചരക്ക് തീവണ്ടിയും അപകടത്തില്‍പ്പെട്ടത്. 261 പേര്‍ മരിക്കുകയും 900-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlights: pm modi odisha train accident site


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..