-
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍ ജനങ്ങളെ പ്രോത്സഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി തന്റെ ആരോഗ്യദിനചര്യകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെച്ചു.
'ഞാന്‍ ഒരു ഫിറ്റ്‌നസ് വിദഗ്ദ്ധനോ മെഡിക്കല്‍ വിദഗ്ധനോ അല്ല. യോഗ പരിശീലിക്കുന്നത് വര്‍ഷങ്ങളായി എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്, അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാനുള്ള മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, അവയും മറ്റുള്ളവരുമായി പങ്കിടണം'. തന്റെ വീഡിയോകള്‍ പങ്കുവെച്ചുക്കൊണ്ട് മോദി ട്വീറ്റ് ചെയ്തു.
ഇന്നലത്തെ മന്‍കിബാത്ത് സമയത്ത് തന്റെ ആരോഗ്യദിനചര്യയെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിനാലാണ് ഈ വീഡിയോകള്‍ പങ്കുവെക്കാന്‍ ആലോചിച്ചത്. നിങ്ങളും പതിവായി യോഗ പരിശീലിക്കാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ ഭാഷകളില്‍ തന്റെ യോഗ വീഡിയോകള്‍ ലഭ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Content Highlights: PM Modi to share fitness routine he follows during lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..