പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും സംസ്ഥാന പദവി തിരികെ ലഭിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെ നേതാക്കളുടെ സര്‍വ്വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി. ജൂണ്‍ 24-ന് ഡല്‍ഹിയിലാണ് സര്‍വ്വകക്ഷി യോഗമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രത്യേക പദവി എടുത്ത് കളഞ്ഞ 2019 ഓഗസ്റ്റ് അഞ്ചിന് ശേഷം ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതൃത്വവുമായി കേന്ദ്ര സര്‍ക്കാര്‍ ആദ്യമായിട്ടാണ് കൂടിയാലോചനയ്ക്ക് ഒരുങ്ങുന്നത്.
സര്‍വ്വകക്ഷി യോഗം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അനൗപചാരിക അറിയിപ്പ് ലഭിച്ചതായി പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഉന്നത സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.
മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള തുടങ്ങിയവരേയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും തടങ്കലിലാക്കിയതിന് ശേഷമായിരുന്നു കേന്ദ്രത്തിന്റെ നീക്കം. ഇവരെ മാസങ്ങള്‍ക്ക് ശേഷമാണ് വിട്ടയച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..