ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കും. രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌.

കോവിഡിനെതിരെയുള്ള വാക്സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യപ്രവർത്തകർ, പ്രായമേറിയവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിന്റെ ആദ്യ ഡോസ് നൽകിയത്.

പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാനമുഖ്യമന്ത്രിമാരും വാക്സിന്‍ സ്വീകരിക്കും. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാ  എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കും വാക്സിന്‍ നല്‍കുമെന്നാണ് സൂചന. രണ്ടാംഘട്ടത്തില്‍ അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 

കോവിഡിനെതിരെയുള്ള വാക്സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്റെ ആദ്യ ഡോസ് നല്‍കിയത്. സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണാനുമതി.

Content Highlights: PM Modi to get vaccinated for Covid in second phase of inoculation drive